
കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ മൊബൈൽഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. അസാം സ്വദേശികളായ നഗ്ബൂർ അലി (21), ഷാഹീദ് അലി ഇസ്ലാം (21) എന്നിവരെയാണ് അന്ത്യോദയ എക്സ്പ്രസ് ട്രെയിനിൽനിന്ന് വിലപിടിപ്പുളള 6 മൊബൈൽഫോണുകളുമായി ഇന്നലെ രാവിലെ പിടികൂടിയത്. റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, ആർ.പി.എഫ് അസി. സെക്യൂരിറ്റി കമ്മീഷണർ സുപ്രിയകുമാർ ദാസ് എന്നിവരുടെ നിർദ്ദേശപ്രകാരം ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി, സൗത്ത് പൊലീസ് എസ്.എച്ച്.ഒ പി.ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.