
ടി.എസ്.പട്ടാഭിരാമ പണ്ഡിറ്റ്
തിരുവനന്തപുരം: ബംഗളൂരു ആസ്ഥാനമായ രാമനാരായണ ഗുരുകുലത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തുന്ന കർണാടക സംഗീത മഹോത്സവം ‘നാദഗ്രാമോത്സവ ‘ത്തിന് ജനുവരി 31ന് തിരിതെളിയും. കേരളത്തിലെയും കർണാടകത്തിലെയും സംഗീതം സമന്വയിപ്പിക്കുന്ന തരത്തിലാണ് ഇക്കുറി സംഗീതോത്സവം ആഘോഷിക്കുന്നത്. 31ന് രാവിലെ 8.45ന് ബംഗളൂരു ശ്രീസുധ ശ്രുതി സാഗര ഹാളിൽ ആരംഭിക്കുന്ന ചടങ്ങ് സംഗീത കലാനിധി വിദ്വാൻ പാലക്കാട് കെ.വി.നാരായണ സ്വാമിയുടെ ശിഷ്യനായ ടി.എസ്.പട്ടാഭിരാമ പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. ജ്യോതിഷി വിഷ്ണു പ്രസാദ് ഹെബ്ബർ, ഗൈനക്കോളിസ്റ്റ് ഡോ.ലതാ വെങ്കട്ടരാം, കർണാടക സംഗീതജ്ഞൻ എസ്.എ.ശശിധർ, മൃദംഗ വിദ്വാൻ പ്രൊഫ.വൈക്കം വേണുഗോപാൽ, കേശവ ദീക്ഷിതർ എന്നിവരെ പരിപാടിയിൽ ആദരിക്കും.
സൗപർണിക പ്രോജക്ട്സ് മാനേജിംഗ് ഡയറക്ടർ റാംജി സുബ്രഹ്മണ്യൻ മുഖ്യാതിഥിയാകും. സംഗീതജ്ഞരായ ചാരുലത രാമാനുജൻ, എച്ച്.എസ്.സുഭീന്ദ്ര, എടപ്പള്ളി അജിത്ത് കുമാർ, വിഷ്ണുദേവ് നമ്പൂതിരി, ഹൈദരാബാദ് രാമമൂർത്തി, സി.എസ്.സജീവ്, മൊഴികുളം ഹരികൃഷ്ണൻ, ഹൃഷികേശ് ഭരദ്വാജ്, ഗോകുൽ ഹരിഹരൻ, സംഹിത അവധാനി, വൈഷ്ണവി മയ്യ, ശശാങ്ക് ചിന്യ, വൈദ്യനാരായണൻ പണ്ഡിറ്റ് തുടങ്ങിയവർ കച്ചേരികൾ അവതരിപ്പിക്കും. കച്ചേരികളും പ്രഭാഷണങ്ങളും ഫെബ്രുവരി 1 വരെ രാവിലെ 8 മുതൽ രാത്രി 9 വരെ നടക്കും. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക് ഫോൺ: 9845661317, 9886765542
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]