
.news-body p a {width: auto;float: none;}
കോഴിക്കോട്: രണ്ട് വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര വക്കീൽപാലത്തിന് സമീപമാണ് സംഭവം. കുറുക്കോത്ത് കെസി ഹൗസിൽ ഹവ്വ ഫാത്തിമയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ നിന്ന് അൻപത് മീറ്റർ അകലെയായാണ് മൃതദേഹം കണ്ടത്. തൊട്ടടുത്ത ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട്ടുകാർ കുഞ്ഞിനെ കാണാനില്ലാത്തതായി മനസിലാക്കിയത്. തുടർന്ന് നടത്തിയ തെരച്ചിലിൽ പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]