
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ദിലീപ് നായകനായ രസികനിലൂടെയാണ് സംവൃത തുടക്കം കുറിച്ചത്. എന്നാൽ കുറച്ച് വർഷങ്ങൾ മാത്രമേ സംവൃത സിനിമയിൽ സജീവമായിരുന്നുള്ളൂ. 2012ൽ വിവാഹം കഴിച്ച് വിദേശത്തേക്ക് ചേക്കേറി. ഇന്ന് രണ്ട് മക്കളുടെ അമ്മയാണ് താരം. ആരാധകരെ മറക്കാത്ത സംവൃത തന്റെ വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കഴിഞ്ഞദിവസം സംവൃത പങ്കുവച്ച ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 2009ൽ പുറത്തിറങ്ങിയ ‘റോബിൻഹുഡ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഉപയോഗിച്ച വസ്ത്രം വീണ്ടും ധരിക്കാൻ സാധിച്ചതിനെ കുറിച്ചാണ് താരം പങ്കുവച്ചത്. ഇതിന്റെ ചിത്രവുമൊപ്പമുണ്ട്. പൃഥ്വിരാജിനൊപ്പമുള്ള ‘പ്രിയനുമാത്രം ഞാൻ’ എന്ന പ്രണയഗാനത്തിൽ സംവൃത ധരിച്ച ടർട്ടിൽ നെക്ക് ടോപ് അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. അതേ വസ്ത്രമാണ് ഇപ്പോൾ നടി വീണ്ടും ധരിച്ചത്. ‘പ്രിയനുമാത്രം ഞാൻ’ എന്ന ഗാനചിത്രീകരണത്തിന് വേണ്ടി ഞാൻ ധരിച്ച വസ്ത്രം 16 വർഷങ്ങൾക്ക് ശേഷം വീണ്ടും ധരിക്കാൻ സാധിച്ചു’,- നടി പോസ്റ്റിൽ കുറിച്ചു. പിന്നാലെ ചിത്രം ആരാധകർ ഏറ്റെടുത്തു. നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്.
ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സംവൃതയ്ക്ക് യാതൊരുവിധ മാറ്റങ്ങളും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ‘പെർഫെക്ട് ഫിറ്റ്, അന്നും ഇന്നും സംവൃത ചെറുപ്പമാണ്’, ‘ പതിനാറ് വർഷം ടോപ്പ് സംവൃത സൂക്ഷിച്ച് വച്ചോ?’, ‘അന്ന് ഈ മോഡൽ ഡ്രസ് അന്വേഷിച്ച് നടന്നിട്ടുണ്ട്’ എന്നിങ്ങനെ നിരവധി കമന്റുകൾ വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]