സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇൻഫ്ളൂവൻസറാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ദിയയുടെയും അശ്വിന്റെയും വിവാഹം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിരുന്നു. അടുത്തിടെ ലണ്ടൻ യാത്രാ വേളയിലാണ് തങ്ങൾ അച്ഛനും അമ്മയും ആകാൻ പോകുന്ന കാര്യം ദിയയും അശ്വിനും പങ്കുവച്ചത്. പിന്നാലെ ഇരുവർക്കും അഭിനന്ദന പ്രവാഹമായിരുന്നു. ഇപ്പോഴിതാ ദിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിലെ അംഗങ്ങൾക്കുണ്ടായ പ്രതികരണ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിക്കൊണ്ടിരിക്കുകയാണ്.
ദിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ വലിയ അമ്പരപ്പൊന്നും ഉണ്ടായിട്ടില്ലെന്നാണ് കൃഷ്ണകുമാർ പറയുന്നത്. ‘കണ്ട് കണ്ട് സ്ഥിരമായി. ഞാനും ഓസിയും തമ്മിൽ ചില സാമ്യമുണ്ട്. കാരണം എന്റെ വിവാഹവും അവളുടെ വിവാഹവും 27ാം വയസിലായിരുന്നു. നിനക്ക് കുഞ്ഞ് ജനിക്കുമ്പോൾ 27 വയസാകും. ഈ വാർത്ത കേൾക്കാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ചതിൽ ഗ്രേറ്റ്ഫുള്ളാണ്’- കൃഷ്ണകുമാർ പറഞ്ഞു.
ഗർഭിണിയാണെന്ന് സംശയമുണ്ടെന്ന് ഓസി ആദ്യം തന്നോടാണ് പറഞ്ഞതെന്ന് അമ്മ സിന്ധു പറയുന്നു. ടെസ്റ്റ് ചെയ്ത് പോസിറ്റീവായപ്പോൾ സന്തോഷം തോന്നി. ചെറിയ പ്രായത്തിൽ കല്യാണം കഴിച്ച് കുട്ടികൾ വേണമെന്ന ആഗ്രഹം ഓസിക്ക് പണ്ടേ ഉണ്ടായിരുന്നു. ഓസിയുടെ ആഗ്രമായത് കൊണ്ട് തന്നെ എനിക്കും വലിയ സന്തോഷം തോന്നിയെന്ന് സിന്ധു പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ആക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു എന്നാണ് അഹാന പറഞ്ഞത്. ‘ഇത്ര പെട്ടെന്ന് വേണമോ എന്ന് എനിക്ക് തോന്നി. പിന്നെ ആലോചിക്കുമ്പോൾ നല്ല സമയവും പ്രായവുമാണെന്ന് തോന്നി. മാറ്റങ്ങൾ അംഗീകരിക്കാൻ പാടുള്ള ഒരാളാണ് ഞാൻ. ആദ്യം ചെയ്തിരുന്നത് എല്ലാം ഞാനായിരുന്നു. പക്ഷേ, കുറച്ച് കാലമായി ദിയ എല്ലാം ആദ്യം ചെയ്യുന്നുണ്ട്. എനിക്ക് അത് കണ്ട് പഠിക്കാനും പറ്റുന്നുണ്ട്. ഓസി കിടന്നു ഛർദ്ദിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടം തോന്നും’- അഹാന കൃഷ്ണ പറഞ്ഞു.