
.news-body p a {width: auto;float: none;}
പ്രയാഗ്രാജ്: ഈ വർഷത്തെ കുംഭമേള വ്യത്യസ്തമായ നിരവധി സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് വഴിയോരക്കച്ചവടക്കാരിയായ മോണാലിസ സോഷ്യൽ മീഡിയയിലെ വൈറൽ താരമായത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ആരാധകെ മോണാലിസ സ്വന്തമാക്കി.
പത്ത് ദിവസത്തിനുള്ളിൽ പത്ത് കോടി രൂപ മോണാലിസ സ്വന്തമാക്കിയെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു പ്രചരിക്കുന്ന റിപ്പോർട്ടുകൾ സത്യമാണോ? മുത്തും രുദ്രാക്ഷവും കൊണ്ടുള്ള മാല വിറ്റാണ് മൊണാലിസ ഇത്രയും വലിയ സമ്പത്ത് സമ്പാദിച്ചതെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.
പ്രചരിക്കുന്ന റിപ്പോർട്ടുകളെല്ലാം മോണാലിസ തള്ളിക്കളഞ്ഞു.’ഞാൻ ഇത്രയും പണം സമ്പാദിച്ചെങ്കിൽ, എന്തിനാണ് ഇവിടെ താമസിക്കുന്നത്, എന്തിനാണ് മാലകൾ വിൽക്കുന്നത്?’-എന്നാണ് മൊണാലിസ ചോദിക്കുന്നത്.
മൊണാലിസയുടെ പ്രശസ്തി നല്ലരീതിയിൽ കച്ചവടം നടക്കാൻ കാരണമായിട്ടുണ്ടാകുമെന്നാണ് ആളുകൾ കരുതിയിരിക്കുന്നത്. യഥാർത്ഥത്തിൽ ഈ പ്രശസ്തി കുടുംബത്തിന് വെല്ലുവിളിയാവുകയാണ് ചെയ്തത്. മകളുടെ പെട്ടെന്നുള്ള പ്രശസ്തി ബിസിനസിനെ ബാധിച്ചുവെന്ന് മൊണാലിസയുടെ പിതാവ് പറയുന്നു. മാല വാങ്ങുന്നതിന് പകരം സെൽഫിക്കായിട്ടാണ് പലരും മോണാലിസയെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
കച്ചവടം മോശമായതുമൂലം ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ 35,000 രൂപ കടം വാങ്ങേണ്ടി വന്നതായി മൊണാലിസ പറയുന്നു. കുംഭമേളയ്ക്ക് പോയി തിരിച്ചുവന്നതിന് പിന്നാലെ സുഖമില്ലാതായതായും മൊണാലിസ പറയുന്നു. വീട്ടുകാർ സമ്മതിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നും മോണാലിസ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Nomadic tribal girl Monalisa is being unnecessarily harassed by people in Kumbh Mela, this is dangerous, the government should provide security to this girl. pic.twitter.com/nEEKDpXaGv
— The Dalit Voice (@ambedkariteIND) January 22, 2025