
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒരു പവന് 680 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ സ്വർണവിലയിൽ പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 60,760 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില കുറഞ്ഞത് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമായിരുന്നു.
360 രൂപയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്. ഇന്ന് കുത്തനെ വില ഉയരുകയായിരുന്നു. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം 65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ആഗോള വിപണിയിൽ സ്വർണവില വർദ്ധിച്ചതാണ് വില ഉയരാൻ കാരണം. ഇനിയും സ്വർണവില ഉയരാൻ സാദ്ധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന് ഒരു ഗ്രാം സ്വർണവിലയിൽ 85 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 7,595 രൂപയാണ്. 18 കാരറ്റ് ഗ്രാമിന് 75 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6,275 രൂപയാണ്. കേരളത്തിൽ ഈ മാസം ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഒന്നാം തീയതിയാണ്. പവന് 572000 രൂപയായിരുന്നു അന്നത്തെ വില. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.