പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമര പൊലീസ് പിടികൂടിയപ്പോൾ ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം വേണമെന്നാണ്. വിശപ്പ് സഹിക്കാന്‍ കഴിയാത്ത ആളാണ് പ്രതിയെന്നും അതിനാല്‍ അയാള്‍ വീട്ടിലേക്ക് എത്തുമെന്നും പൊലീസിന് ഉറപ്പായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. ഭക്ഷണം കഴിക്കാനായി വീടിന്റെ പരിസരത്തേക്ക് എത്തിയപ്പോഴായിരുന്നു ചെന്താമര കുടുങ്ങിയത്.
”ചെന്താമരയുടെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നു. അയാള്‍ക്ക് എഴുന്നേറ്റ് നില്‍ക്കാനുള്ള ആരോഗ്യം ഇല്ലായിരുന്നു. ഇനി ഭക്ഷണം വാങ്ങി കൊടുക്കണം. അയാളുടെ കയ്യില്‍ ഒരു ചരട് മാത്രമാണ് ഉണ്ടായിരുന്നത്. അത് മുറിച്ച് മാറ്റി. വിശന്നിട്ട് വയ്യ എന്തെങ്കിലും വേണം എന്നാണ് അയാള്‍ പറഞ്ഞത്. ആദ്യ കൊലപാതകത്തില്‍ പ്രതിയെ പിടികൂടാന്‍ നാല് ദിവസം എടുത്തു. ഇന്ന് ഞങ്ങള്‍ 48മണിക്കൂറിനുള്ളില്‍ പിടിച്ചു. അയാള്‍ ആരോഗ്യവാനാണ് ബിപി നോക്കി, വിഷം കഴിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചു. നാട്ടുകാരും തെരച്ചിലിന് സഹായിച്ചിരുന്നു. പക്ഷേ രാത്രിയുള്ള തെരച്ചിലിന് നാട്ടുകാരുടെ സഹായം തേടിയില്ല. അവരുണ്ടായിരുന്നെങ്കില്‍ അവനെ തല്ലിക്കൊന്നിട്ടുണ്ടാകും’-ഡിവൈഎസ്പി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]