First Published Nov 28, 2023, 7:44 PM IST
ജിദ്ദ: ലഗേജുകള്‍ കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയിച്ച് ജിദ്ദ വിമാനത്താവളം. അനുവദനീയമല്ലാത്ത തരത്തില്‍ ലഗേജുകള്‍ കൊണ്ടുപോകുന്നത് വിലക്കി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവള അധികൃതര്‍. നിഷ്കര്‍ഷിച്ച തരത്തില്‍ മാത്രമെ യാത്രക്കാര്‍ കൊണ്ടുവരാവൂ എന്ന് ആവശ്യപ്പെട്ടു.
കയറുകള്‍ കൊണ്ട് കെട്ടിയ ബാഗേജുകള്‍, തുണി കൊണ്ട് കെട്ടിയ ബാഗേജുകള്‍, നന്നായി പാക്ക് ചെയ്യാത്തതും വൃത്താകൃതിയിലുള്ളതുമായ ബാഗുകള്‍, ടിക്കറ്റില്‍ അനുവദിച്ചതിലും കൂടുതല്‍ തൂക്കമുള്ള ലഗേജുകള്‍, തുണി സഞ്ചികളിലെ ലഗേജുകള്‍, നീളം കൂടിയ വള്ളികളുള്ള ബാഗുകള്‍ എന്നിവയുമായി യാത്രക്ക് വരരുതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Read Also – കേരളത്തിലേക്കുള്ള സര്‍വീസ് തീയതി പ്രഖ്യാപിച്ച് ബജറ്റ് എയര്‍ലൈന്‍, ടിക്കറ്റ് ബുക്കിങ് തുടങ്ങി
നിയമലംഘകർക്ക് ‘രക്ഷയില്ല’; വ്യാപക പരിശോധന, ഒരാഴ്ചക്കിടെ 17,463 പ്രവാസികൾ പിടിയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച 17,463 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10,856 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,934 തൊഴിൽ നിയമ ലംഘനം നടത്തിയ 2,673 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 773 പേർ അറസ്റ്റിലായത്. ഇവരിൽ 44 ശതമാനം യമനികളും 45 ശതമാനം എത്യോപ്യക്കാരും 11 ശതമാനം മറ്റു രാജ്യക്കാരുമാണ്. 54 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തികൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 11 പേരും അറസ്റ്റിലായിട്ടുണ്ട്.
ആകെ 50,699ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. 44,651 നാടുകടത്തുന്നതിനുവേണ്ടി അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,617 പേരെ യാത്രാറിസർവേഷൻ പൂർത്തിയാക്കാനും ശിപാർശ ചെയ്തു. 10,197ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം…
Last Updated Nov 28, 2023, 7:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]