കൊച്ചി: പ്രണയം നടിച്ച് യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ അജിത്താണ് കൊച്ചി കടവന്ത്ര പോലീസിന്റെ പിടിയിലായത്.
ഇയാൾ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ട്രെയ്നിയായ യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി. സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
ഇത്തരത്തിൽ സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

