
തിരുവനന്തപുരം:സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ പ്രതികരണവുമായി രമേശ് ചെന്നിത്തല.രാഷ്ട്രീയ പ്രവർത്തകർ പൊതു ഇടങ്ങളിൽ ജാഗ്രത പാലിക്കണം.അദ്ദേഹം മാപ്പ് പറഞ്ഞതോടെ വിഷയം അവസാനിച്ചു .സുരേഷ് ഗോപി മുഴുവന്‍ സമയ രാഷ്ട്രീയക്കാരൻ അല്ലാത്തതിനാൽ സംഭവിച്ചതാകാമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി തട്ടിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ളയും രംഗത്തെത്തി.ഇത്തരം രംഗങ്ങളിൽ കൂടുതൽ പക്വതയുള്ള സമൂഹമായി മാറാൻ നമുക്ക് കഴിയണം.രാജനൈതികതയല്ല.എല്ലാത്തിന്റേയും ഉരകല്ല്. മറ്റുള്ളവരുടെ വേദനകളെ കൂടി കണക്കിലെടുക്കണം.താൽക്കാലികമായ നേട്ടങ്ങൾക്ക് പിറകെ പോവുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു
Last Updated Oct 28, 2023, 11:45 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]