
മലപ്പുറം – വംശീയ ഭീകരർ ഒന്നിച്ച ലോകമുന്നണിയാണ് ഫലസ്തീനിൽ വംശഹത്യ നടത്തുന്നതെന്നും ഇന്ത്യ അടക്കം സഖ്യം ചേർന്ന ഈ വംശീയ കൂട്ടുകെട്ടിനെതിരെ ശബ്ദമുയരണമെന്നും ഡോ. അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. ഫലസ്തീൻ പോരാട്ടത്തോട് ഐക്യപ്പെട്ടും ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും ഇന്ത്യയിൽ ഹിന്ദുത്വ ഭരണകൂടം നടത്തുന്ന വംശഹത്യക്കുമെതിരെ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച യുവജന പ്രതിരോധ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹമാസ് നേതാവ് ഖാലിദ് മിശ്അൽ ഓൺലൈൻ കോൺഫറൻസിലൂടെ പങ്കെടുത്ത് സംസാരിച്ചു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.
ഡൽഹിയിൽ നിന്നുള്ള പ്രമുഖ ജേണലിസ്റ്റ് മീർ ഫൈസൽ മുഖ്യാതിഥിയായിരുന്നു. നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ഡോ. മുഹ്യുദ്ദീൻ ഖാസി, അഡ്വ. അനൂപ് വി.ആർ, ജേണലിസ്റ്റ് ബി.എസ്. ബാബുരാജ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സാജിദ. സി എച്ച്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് തഹ്സീൻ കെ.പി, ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് ജന്നത്ത്. ടി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണവും ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഡോ. നഹാസ് മാള സമാപനവും നിർവഹിച്ചു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പിപി സ്വാഗതവും പ്രോഗ്രാം കൺവീനർ സൽമാനുൽ ഫാരിസ് നന്ദിയും പറഞ്ഞു.
അൽ ജാമിയ വിദ്യാർഥി മിൻഹാൽ താജുദ്ദീൻ ഖിറാഅത് നടത്തി.
പരിപാടിയിൽ സമീർ ബിൻസി, അമീൻ യാസിർ, എസ് ഐ ഒ അൽ ജാമിയ സംവേദന വേദി എന്നിവരുടെ കലാവിഷ്കാരങ്ങളും അരങ്ങേറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സമ്മേളനത്തിന് മുന്നോടിയായി ആയിരങ്ങൾ പങ്കെടുത്ത യുവജന പ്രതിരോധ റാലി സംഘടിപ്പിച്ചു. ‘സയണിസ്റ്റ്-ഹിന്ദുത്വ വംശീയതക്കെതിൽ അണിചേരുക’ എന്ന തലക്കെട്ടിൽ നടന്ന റാലിക്ക് മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് പി.പി, ജില്ലാ വൈസ് പ്രസിഡന്റ് ് അജ്മൽ കാരക്കുന്ന്, ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കോഡൂർ, ജില്ലാ നേതാക്കളായ സാബിഖ് വെട്ടം, യാസിർ കൊണ്ടോട്ടി, ജസീം സുൽത്താൻ, സൽമാനുൽ ഫാരിസ്, വാഹിദ് കോഡൂർ, ഹാരിസ് പടപ്പറമ്പ്, അമീൻ വേങ്ങര എന്നിവർ നേതൃത്വം നൽകി.