
ചെന്നൈ: ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിക്ക് പിന്നാലെ ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ സെമി ഫൈനല്‍ സാധ്യതകള്‍ അവസാനിച്ച് അവസ്ഥയിലാണ്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന് 46.4 ഓവറില്‍ 270ന് എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ല്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ദക്ഷിണാഫ്രിക്ക ജയിക്കുമ്പോള്‍ ടബ്രൈസ് ഷംസി (4), കേശവ് മഹാരാജ് (7) എന്നിവരായിരുന്നു ക്രീസില്‍.
മത്സരത്തിനിടെ പാകിസ്ഥാന് വിജയം ഉറപ്പിച്ച സമയമുണ്ടായിരുന്നു. 46-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ഹാരിസ് റൗഫിന്റെ പന്തില്‍ അവസാനക്കാരായ ടബ്രൈസ് ഷംസി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. എന്നാല്‍ അംപയര്‍ ഔട്ട് കൊടുത്തില്ല. ഇതോടെ പാകിസ്ഥാന് റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചു. വീഡിയോയില്‍ പന്ത് ലെഗ് സ്റ്റംപില്‍ തട്ടുന്നത് കാണാമായിരുന്നു. എന്നാല്‍ അംപയേഴ്സ് കോള്‍ ദക്ഷിണാഫ്രിക്കയെ രക്ഷിച്ചു. പാകിസ്ഥാന് ക്യാംപില്‍ കടുത്ത നിരാശയും. അതേ ഓവറില്‍ ഒരു വൈഡും അംപയര്‍ തെറ്റായി വിളിച്ചിരുന്നു. വീഡിയോ കാണാം…
പാകിസ്ഥാന് ഇനി മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരെ തോല്‍പ്പിച്ചാല്‍ മാത്രമെ നേരിയ രീതിയിലുള്ള എന്തെങ്കിലും സാധ്യതകള്‍ നിലനില്‍ക്കൂ. 31ന് കൊല്‍ക്കത്ത, ഈഡന് ഗാര്‍ഡന്‍സില്‍ ബംഗ്ലാദേശിനെതിരെയാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നവംബര്‍ നാലിന് ന്യൂസിലന്ഡിനെതിരേയും കളിക്കണം. അവസാന മത്സരത്തിനായി 11ന് വീണ്ടും കൊല്‍ക്കത്തയിലേക്ക്. ഇത്തവണ ഇംഗ്ലണ്ടാണ് എതിരാളി.
ബംഗ്ലാദേശൊഴികെ മറ്റ് രണ്ട് ടീമുകളോടും ജയിക്കുക പാകിസ്ഥാന് പ്രയാസമായിരിക്കും. ബംഗ്ലാദേശും കടുത്ത പോരാട്ടം നടത്താന്‍ സാധ്യതയുള്ള ടീമാണ്. ഈ മൂന്ന് മത്സരങ്ങളിലും കൂറ്റന്‍ റണ്‍റേറ്റില്‍ ജയിച്ചാല്‍ പോലും കാര്യം എളുപ്പമാവില്ല.
Last Updated Oct 28, 2023, 10:59 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]