കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മദ്യക്കടത്ത് ശ്രമം പരാജയപ്പെടുത്തി. കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന 20 അടി കണ്ടെയ്നറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച വലിയ അളവിലുള്ള മദ്യമാണ് അധികൃതർ പിടികൂടിയത്.
കസ്റ്റംസ് പരിശോധനകൾ ശക്തമാക്കുന്നതിനും കള്ളക്കടത്ത് ശ്രമങ്ങൾ തടയുന്നതിനുമുള്ള ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ശുവൈഖ് തുറമുഖത്തെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് മദ്യം പിടികൂടിയത്. കണ്ടെയ്നറിനുള്ളിൽ സോളിഡ് കേബിളുകളുടെ റീലുകൾ ആണ് ഉണ്ടായിരുന്നത്.
ഇതിൽ സംശയം തോന്നിയതിനെ തുടർന്ന് ജനറൽ ഫയർ ഫോഴ്സിൻ്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തി. ഫയർ ഫോഴ്സിൻ്റെ പ്രത്യേക ടീമിൻ്റെ സഹായത്തോടെ കേബിൾ റീലുകൾ നീക്കം ചെയ്തു.
ഈ പരിശോധനയിൽ 3,037 കുപ്പിയോളം വിദേശ മദ്യം കണ്ടെയ്നറിനുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]