ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ – പാകിസ്ഥാന് ഫൈനലിന്റെ ടോസിനിടെ അരങ്ങേറിയത് വിചിത്ര സംഭവങ്ങള്‍. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെ ബാറ്റിംഗിന് ക്ഷണിച്ചിരുന്നു.
ടോസ് സമയത്ത് കമന്റേറ്റര്‍മാരായി കൂടെ ഉണ്ടായിരുന്നത് മുന്‍ പാകിസ്ഥാന് താരം വഖാര്‍ യൂനിസും മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമൊക്കെയായിരുന്ന രവി ശാസ്ത്രിയുമാണ്. സാധാരണ ഒരു കമന്റേറ്റര്‍ മാത്രമാണ് ടോസ് സമയത്ത് ഉണ്ടാവാറ്.
നാണയം കറക്കിയ സൂര്യകുമാറിന് ടോസും ലഭിച്ചു. സൂര്യകുമാര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയാണെന്ന് പറഞ്ഞത് രവി ശാസ്ത്രിയോടാണ്.
പിന്നീട് സംസാരിച്ചതും ശാസ്ത്രിയോട് മാത്രമായിട്ട്. പാകിസ്ഥാന് ക്യാപ്റ്റന്‍ സല്മാന് അഗ, വഖാര്‍ യൂനിസിനോടും സംസാരിച്ചു.
ക്രിക്കറ്റില്‍ ഇത്തരം സംഭവങ്ങള്‍ അസാധാരണമാണ്. സൂര്യ സംസാരിച്ചതിന് ശേഷം, അഗയ്ക്ക് ഹസ്തദാനം ചെയ്യാതെ പോവുകയും ചെയ്തു.
Once again, suryakumar Yadav refused to shake hands with the Pakistani captain joker Salman Ali Agha at the toss, humiliating him yet again. #INDvsPAK pic.twitter.com/q6ngAzGCFS — ⁴⁵ (@rushiii_12) September 28, 2025 മൂന്ന് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ കളിക്കുന്നില്ല. പകരം റിങ്കു സിംഗ് ടീമിലെത്തി.
ശിവം ദുബെ, ജസ്പ്രിത് ബുമ്ര എന്നിവരും ടീമില്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ പുറത്തായി.
മാറ്റമൊന്നുമില്ലാതെയാണ് പാകിസ്ഥാന് ഇറങ്ങുന്നത്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി. പാകിസ്ഥാന്: സാഹിബ്സാദ ഫര്ഹാന്, ഫഖര്‍ സമാന്, സയിം അയൂബ്, സല്മാന് അഗ (ക്യാപ്റ്റന്‍), ഹുസൈന് തലാത്ത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]