ബാലരാമപുരം (തിരുവനന്തപുരം) ∙ വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്താൻ കാരണം മാതാവ് ശ്രീതുവിന്റെയും അവരുടെ സഹോദരൻ ഹരികുമാറിന്റെയും താൽപര്യങ്ങൾക്ക് കുട്ടി തടസ്സമായതിനാലെന്ന്
. ജനുവരി 30നായിരുന്നു സംഭവം.
കേസിൽ ഇന്നലെയാണ് ശ്രീതു അറസ്റ്റിലായത്. ഹരികുമാറിനെ കൊലപാതകത്തിന്റെ പിറ്റേന്ന് ചെയ്തിരുന്നു.
കൊലപാതകത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് തുടക്കം മുതലേ ഹരികുമാർ പറഞ്ഞിരുന്നു. ശാസ്ത്രീയ പരിശോധനകൾക്കുശേഷമാണ് ശ്രീതുവിനെ അറസ്റ്റു ചെയ്തത്.
ഹരികുമാർ സഹോദരി ശ്രീതുവുമായി നടത്തിയ അശ്ലീല വാട്സാപ് സന്ദേശങ്ങൾ പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം അവരിലേക്കും നീണ്ടത്.
മക്കൾക്കും മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ശ്രീതു താമസിച്ചിരുന്ന കോട്ടുകാൽക്കോണം സ്കൂളിനു മുന്നിലെ വാടക വീട്ടിലാണ് ജനുവരിയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ശ്രീതുവിന്റെ ജീവിതരീതികളോട് യോജിക്കാൻ കഴിയാത്തതിനാൽ ഭർത്താവ് പാറശാലയിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്.
ശ്രീതുവിന്റെ അച്ഛൻ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഭർത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി
നടത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തൽ.
ശ്രീതുവിന്റെ സഹോദരൻ ഹരികുമാറിനു കുട്ടികളെ ഇഷ്ടമല്ലായിരുന്നെന്നു പൊലീസ് പറയുന്നു. രാവിലെ 5ന് ശ്രീതു ശുചിമുറിയിൽ പോയ സമയത്താണ് അവരുടെ മുറിയിൽ കിടന്ന കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിലിട്ടതെന്നു ഹരികുമാർ പൊലീസിനു മൊഴി നൽകിയിരുന്നു.
ശ്രീതുവിന്റെ ഭർത്താവാണ് കൊലപാതകം നടത്തിയതെന്നു വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. അയൽക്കാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ ഹരികുമാർ കുറ്റം സമ്മതിച്ചു.
ശ്രീതുവും ഹരികുമാറും നടത്തിയ ഫോൺ ചാറ്റുകളിൽ നിർണായകമായ വിവരങ്ങൾ തുടക്കത്തിലേ പൊലീസിനു ലഭിച്ചിരുന്നെങ്കിലും ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിലാണ് അറസ്റ്റ് നീണ്ടുപോയത്.
ഹരികുമാറിന്റെ ചില താൽപര്യങ്ങൾക്കു കുട്ടി തടസ്സമായതിനാൽ സഹോദരിയോട് ഇയാൾക്കു ദേഷ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് പൊലീസിന്റെ പരിഗണനയിലുണ്ട്.
ശ്രീതുവിന്റെ ബന്ധങ്ങളിൽ സംശയമുണ്ടായിരുന്നതിനാലാണ് പിതൃത്വം സംബന്ധിച്ച ഡിഎൻഎ പരിശോധന നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്.
കുട്ടിയെ ഒഴിവാക്കാനുള്ള കാരണം അറിയാൻ കൂടിയായിരുന്നു ഇത്. ശ്രീതുവിന്റെ ഭർത്താവ്, സഹോദരൻ എന്നിവരുടേതടക്കം നാലുപേരുടെ സാംപിളുകളിൽ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഇവരാരുമല്ല മരിച്ച കുട്ടിയുടെ അച്ഛനെന്നു തെളിഞ്ഞു.
പിതൃത്വം സംബന്ധിച്ച് പരാതികളൊന്നും ലഭിക്കാത്തതിനാൽ അതു കണ്ടെത്താനുള്ള ശ്രമം പൊലീസ് തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. സാമ്പത്തിക തട്ടിപ്പു കേസിൽ ശ്രീതു ജയിലായിരുന്നു.
ജയിലിൽവച്ചു പരിചയപ്പെട്ട ദമ്പതികളുടെ സഹായത്തോടെ അടുത്തിടെയാണ് ജാമ്യംനേടി പുറത്തിറങ്ങിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]