ചെന്നൈ ∙ തമിഴ്നാട്ടിലെ പരിചിത രാഷ്ട്രീയ മുഖങ്ങൾക്കിടയിലേക്ക് യുവത്വത്തിന്റെ ആവേശവും ആഘോഷവുമായാണു
എത്തിയത്. സിനിമയിൽ എല്ലാ പാവങ്ങളെയും ഒറ്റയ്ക്കു രക്ഷിക്കുന്ന ‘ദളപതി’ തങ്ങളെയും പരിഗണിക്കുമെന്ന പ്രതീക്ഷയുമായാണ് നടന്റെ ഓരോ സമ്മേളനത്തിലും ജനക്കൂട്ടം ആർത്തിരമ്പിയെത്തിയത്.
രാഷ്ട്രീയക്കാരായി മാറിയ മറ്റു താരങ്ങൾക്കില്ലാത്ത അസാധാരണ പിന്തുണ വിജയ്ക്കുണ്ടെന്ന് ഓരോ ജനക്കൂട്ടവും സാക്ഷ്യപ്പെടുത്തുന്നതിനിടെയാണ് ദുരന്തം.
സംസ്ഥാനത്ത് മാറ്റം കൊണ്ടുവരാൻ വിജയ്ക്കു മാത്രമേ സാധിക്കൂവെന്നു യുവാക്കളിൽ ഭൂരിപക്ഷംപേരും വിശ്വസിക്കുന്നു. അവരാണു നടനുചുറ്റും ആൾക്കൂട്ടമായി മാറുന്നത്.
അതേസമയം, രാഷ്ട്രീയത്തിലും സംഘാടനത്തിലുമുള്ള പരിചയക്കുറവും തനി സിനിമാ ശൈലിയിലുള്ള ആഘോഷങ്ങളും ആവേശങ്ങളുമാണു വിജയിന്റെ ശൈലി. ഇതുതന്നെയാണു ദുരന്തത്തിലേക്കു വഴിവച്ചതെന്നു വിമർശകർ പറയുന്നു.
തിരുച്ചിറപ്പള്ളിയിൽ ആരംഭിച്ച ആദ്യ പര്യടനംമുതൽ പ്രവർത്തകർ വ്യാപകമായി പൊതുമുതൽ നശിപ്പിക്കുന്നുവെന്നു പരാതി ഉയർന്നിരുന്നു.
ഇതോടെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും കൃത്യമായി പാലിക്കപ്പെട്ടില്ല. വൻ ആൾക്കൂട്ടമെത്തിയതോടെ പൊലീസും നിസ്സഹായരായി.
വിജയ് വിളിച്ചു കൂട്ടുന്ന സമ്മേളനങ്ങൾ രാഷ്ട്രീയ യോഗങ്ങൾ മാത്രമമായല്ല ആരാധകർ കാണുന്നത്. സിനിമയിലെ ‘ആരാധനാ മൂർത്തി’യെ അടുത്തു കാണാനും അദ്ദേഹത്തിന്റെ വാക്കുകൾക്കൊപ്പം ആരവം ഉയർത്താനുമെത്തുന്നവരാണ് തിക്കിത്തിരക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]