മുഖത്തെ അധികമുള്ള എണ്ണമയം, അടിഞ്ഞു കൂടുന്ന മാലിന്യങ്ങള്‍ എന്നിവയെ നീക്കി മുഖത്തെ കുഴികള്‍ അടയ്ക്കാനും ചര്‍മ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുൾട്ടാണി മിട്ടി സഹായിക്കും. മുഖക്കുരുവിനെ തടയാനും പാടുകളെ നീക്കം ചെയ്യാനും ഇവ സഹായിക്കും. അതിനായി മുൾട്ടാണി മിട്ടി കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
1. മുൾട്ടാണി മിട്ടി- റോസ് വാട്ടര്‍
ഒരു ചെറിയ കപ്പിൽ മുൾട്ടാണി മിട്ടിയെടുക്കുക. അതിൽ രണ്ട് ടേബിൾ സ്പൂൺ റോസ്വാട്ടർ ഒഴിക്കുക. ഇവ നന്നായി യോജിപ്പിച്ച് ഈ മിശ്രിതം മുഖത്തിടുക. നന്നായി ഉണങ്ങിക്കഴിയുമ്പോൾ മുഖം കഴുകി കളയാം. മുഖത്തെ എണ്ണമയം അകറ്റാനും മുഖക്കുരുവിനെ തടയാനും ഈ പാക്ക് സഹായിക്കും.
2. മുള്‍ട്ടാണി മിട്ടി- തൈര്
മുള്‍ട്ടാണി മിട്ടിയില്‍ അല്പം തൈര് ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് മാറ്റാനും നിറം വര്‍ധിപ്പിക്കാനും ഈ പാക്ക് സഹായിക്കും.
3. മുള്‍ട്ടാണി മിട്ടി- ചന്ദനപ്പൊടി- മഞ്ഞൾപ്പൊടി
രണ്ട് സ്പൂൺ മുള്‍ട്ടാണി മിട്ടി, ഒരു സ്പൂൺ ചന്ദനപ്പൊടി, ഒരു സ്പൂൺ മഞ്ഞൾപ്പൊടി എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. മുഖത്തെ കറുത്ത പാടുകളെ മാറ്റാന്‍ ഈ പാക്ക് സഹായിക്കും.
4. മുള്‍ട്ടാണി മിട്ടി- തേന്‍
ഒരു ടീസ്പൂണ്‍ മുള്‍ട്ടാണി മിട്ടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ ചുളിവുകളെയും പാടുകളെയും അകറ്റാന്‍ ഈ പാക്ക് സഹായിക്കും.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ ‘കൺസൾട്ട്’ ചെയ്തതിന് ശേഷം മാത്രം പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുന്ന കൊളാജൻ അടങ്ങിയ പാനീയങ്ങള്‍
youtubevideo
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]