കൊച്ചി: നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞെങ്കിലും ഇത്തവണത്തെ ധന അവലോകന നയത്തിലും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കില്ല. വിപണിയിൽ ധന ലഭ്യത കുറവായതിനാൽ പലിശ കുറച്ച് നാണയപ്പെരുപ്പ ഭീഷണി വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന് ബാങ്കിംഗ് രംഗത്തുള്ളവർ പറയുന്നു. അതേസമയം ഡിസംബറിലെ ധന നയത്തിൽ പലിശയിൽ കാൽ ശതമാനം കുറവുണ്ടായേക്കും. ഒക്ടോബർ ഒൻപതിനാണ് റിസർവ് ബാങ്കിന്റെ അടുത്ത ധന നയം പ്രഖ്യാപിക്കുന്നത്.
അമേരിക്കയിലെ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും കഴിഞ്ഞ ദിവസങ്ങളിൽ പലിശ നിരക്ക് കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് അടുത്ത മാസം റിസർവ് ബാങ്കും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവിൽ 6.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിന് ശേഷം റിപ്പോ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല.
സമിതി അംഗങ്ങൾക്കായി കാത്തിരിപ്പ്
റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ സമിതിയിലെ പുതിയ അംഗങ്ങളെ കാത്തിരിക്കുകയാണ് വിപണി. മലയാളിയായ ജയന്ത് വർമ്മ അടക്കമുള്ള നിലവിലുള്ള മൂന്ന് സ്വതന്ത്ര അംഗങ്ങളുടെ കാലാവധി ഒക്ടോബർ നാലിന് അവസാനിക്കും. കഴിഞ്ഞ നാല് സമിതി യോഗങ്ങളിലും പലിശ നിരക്കിൽ കാൽ ശതമാനം കുറവ് വേണമെന്ന് ജയന്ത് വർമ്മ നിലപാടെടുത്തിരുന്നു. പലിശ കുറയുന്നതിൽ പുതുതായി എത്തുന്ന അംഗങ്ങളുടെ നിലപാട് നിർണായകമാകും.
നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനം
വെല്ലുവിളി
1. പലിശ കുറച്ചാൽ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായേക്കും
2. വിദേശ നിക്ഷേപ ഒഴുക്കേറിയതോടെ രൂപ മൂല്യത്തിൽ ചാഞ്ചാട്ടം ശക്തമാകും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
3. പലിശ കുറഞ്ഞാൽ വായ്പാ ആവശ്യം കൂടുമെന്നതിനാൽ ബാങ്കുകൾക്ക് സമ്മർദ്ദമേറും