
.news-body p a {width: auto;float: none;}
കോട്ടയം: സ്വർണ്ണ കള്ളക്കടുത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അൻവറെന്ന് മുൻ എംഎൽഎയും ബിജെപി നേതാവുമായ പി സി ജോർജ്. രാജ്യത്തെ സ്വർണ കള്ളക്കടത്തിൽ നൂറിൽ 60 ശതമാനവും കേരളത്തിലാണ് നടക്കുന്നത്. ഈ 60 ശതമാനത്തിൽ 98ശതമാനം പ്രതികളും മലപ്പുറം ജില്ലക്കാരാണ്. സ്വർണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയൽ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അൻവർ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നുവെന്നും പി സി ജോർജ് കുറ്റപ്പെടുത്തി.
പിസി ജോർജിന്റെ വാക്കുകൾ:
അൻവർ ഇവർക്ക് ഇത്രയും നാൾ എന്തിന് പിന്തുണ കൊടുത്തു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ ഭാഗമാണോ. പി വി അൻവർ എം എൽ എയുടെ നിലപാട് സംശയിക്കുന്നു. കെ റ്റി ജലീൽ, കാരാട്ട് റസാക്ക് എന്നിവരുടെ അൻവറിനോടുള്ള പരസ്യ പിന്തുണ നിസാരമായി കരുതുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
22 തവണ നയതന്ത്ര വഴിയിലൂടെ സ്വർണവും ഡോളറും മുഖ്യമന്ത്രി ഇടപെട്ട് കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. ഇത്രമാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോണം. ഈ വസ്തുതകളെല്ലാം സി ബി ഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണം.