
മൂവാറ്റുപുഴ:മൂവാറ്റുപുഴയിൽ മൂന്നര കിലോയോളം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഒറീസ സ്വദേശികളായ ചിത്രസൻ, ധ്യുതി കൃഷ്ണ എന്നിവരാണ് പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കഞ്ചാവ് കേരളത്തിലെ പല ജില്ലകളിലും കൊണ്ടുനടന്ന് മൊത്തമായും ചില്ലറയായും ഇവർ വില്പന നടത്തിയിരുന്നു. കഞ്ചാവ് തൂക്കി വിൽക്കുവാൻ പ്രതികൾ ഉപയോഗിച്ചിരുന്ന ത്രാസ് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആൻ്റോ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ കെ എ നിയാസ്,
സാജൻ പോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണകുമാർ, സിബുമോൻ, ഗോപാലകൃഷ്ണൻ, മാഹിൻ പി.ബി, ജിതിൻ, അജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ നൈനി, എക്സൈസ് ഡ്രൈവർമാരായ ജയൻ, റെജി എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]