
ദില്ലി: ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യ – കാനഡ തർക്കം പരിഹരിക്കപ്പെടണമെന്ന് ഈജിപ്റ്റ് മുൻ വൈസ് പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് എൽബരാദെ. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം ജനാധിപത്യത്തിന് ആശാവഹമല്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഐക്യരാഷ്ട്ര സുരക്ഷാകൗൺസിലിനെ പോലെ ജി 20ന് പ്രവർത്തിക്കാൻ കഴിയുമെന്നും മുഹമ്മദ് എൽബരാദെ വ്യക്തമാക്കി. അഡ് ഹോക്ക് സമിതിയായി ജി 20യ്ക്ക് മാറാവുന്നതാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൽബരാദെയുമായി ടി പി ശ്രീനിവാസൻ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]