
ഹാങ്ചൗ- ഡേവിഡ് ബെക്കാമും റൊണാള്‍ഡോയും ബുധനാഴ്ച ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറി. അറിയപ്പെടുന്ന ഫുട്ബോള്‍ താരങ്ങളല്ല ഈ ബെക്കാമും റൊണാള്‍ഡോയും ബെക്കാം എല്കതോചൂംഗോയും റൊണാള്‍ഡൊ ലയ്തോംജാം സിംഗും ഇന്ത്യയുടെ സൈക്ലിംഗ് താരങ്ങളാണ്. ചുനാന്‍ ജിയേഷു സ്പോര്‍ട്സ് സെന്ററില്‍ റൊണാള്‍ഡോയുള്‍പ്പെട്ട ഇന്ത്യന്‍ ടീം സ്പ്രിന്റ് ക്വാളിഫിക്കേഷനില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇന്‍ഡിവിജ്വല്‍ സ്പ്രിന്റില്‍ ബെക്കാം ഒമ്പതാമതായിരുന്നു.
ബെക്കാം എല്കതോചൂംഗോയുടെ പിതാവ് ഫുട്ബോള്‍ കളിക്കാരനായിരുന്നു. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആണ്കുട്ടിയാണെങ്കില് ഇഷ്ട കളിക്കാരന്റെ പേരിടണമെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചിരുന്നു. പിതാവിന്റെ പാത പിന്തുടര്ന്ന് 14 വയസ്സ് വരെ ബെക്കാം ഫുട്ബോള്‍ കളിച്ചിരുന്നു. കശ്മീരില്‍ സൈനിക ഡ്യൂട്ടിയിലായിരുന്ന ലയ്തോന്ജാമിന്റെ പിതാവ് റൊണാള്‍ഡിഞ്ഞോയുടെ ആരാധകനായിരുന്നു. 2002 ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ റൊണാള്‍ഡിഞ്ഞൊ ഗോളടിക്കുമെന്ന് സഹ സൈനികരുമായി പന്തയം വെച്ചു. പന്തയം ജയിച്ചതിന് തൊട്ടുപിന്നാലെയാണ് ഭാര്യ പ്രസവിച്ച വിവരം വന്നത്. അപ്പോള്‍ തന്നെ മകന് പേര് തീരുമാനിച്ചു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]