
മുംബൈ: പരോളിൽ ചാടിയ ശേഷം കഴിഞ്ഞ 12 വർഷമായി ഒളിവിലായിരുന്ന 39 കാരനായ കൊലക്കേസ് പ്രതിയെ തെലങ്കാനയിൽ നിന്ന് മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
തെലങ്കാനയിലെ മഹബൂബ് നഗർ പട്ടണത്തിൽ പേരും ഐഡന്റിറ്റിയും മാറ്റിയാണ് പ്രതി വി ശിവ നർസിമുള്ളു എന്ന അശോക് ഹനുമന്ത കജെരി താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു.
2007ൽ നടന്ന കൊലപാതകക്കേസിലാണ് ഇയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത് .
സെഷൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച കജെരിയെ ജയിൽ ശിക്ഷ അനുഭവിക്കാൻ മഹാരാഷ്ട്രയിലെ നാസിക് സെൻട്രൽ ജയിലിലേക്ക് അയച്ചു.എന്നാൽ
2011-ൽ 30 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയെങ്കിലും ശിക്ഷ പൂർത്തിയാക്കാൻ ജയിലിൽ തിരിച്ചെത്തിയില്ലെന്നും അന്നുമുതൽ ഒളിവിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നാസിക്, ജൽന, ഹിംഗോലി, പർഭാനി എന്നിവിടങ്ങളിൽ മുംബൈ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വർഷങ്ങൾക്ക് ശേഷം, തെലങ്കാനയിൽ കജെരിയുടെ സാന്നിധ്യത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചു. അവിടെ നിന്നാണ് ഒടുവിൽ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]