
കൊച്ചി: അമ്മ ഭരണസമിതിയുടെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് നടനും അമ്മ വൈസ് പ്രസിഡന്റുമായിരുന്ന ജയൻ ചേർത്തല. രാജി സംബന്ധിച്ച് പലവട്ടം മോഹൻലാലുമായി സംസാരിച്ചു. ധർമ്മികത കണക്കിലെടുത്താണ് രാജിവെച്ചൊഴിഞ്ഞത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മാധ്യമ വാർത്തകളിലൂടെയാണ് അമ്മയെ ജനം വിലയിരുത്തുന്നത്. ഇനി ഇലക്ഷൻ ജനറൽ ബോഡി വിളിച്ചു ചേർക്കും. ആരോപണങ്ങളെ ചില ചാനലുകൾ പീഡന ശ്രമമായി വ്യാഖ്യാനിക്കുന്ന സ്ഥിതിയുണ്ട്. അതിൽ ഒരു പൊളിറ്റിക്സ് ഉണ്ട്. അമ്മയെ അനാഥമാക്കാൻ ആകില്ല.
ഭയമുണ്ടായെന്ന് പറഞ്ഞ പെൺകുട്ടിയുടെ പ്രതികരണത്തെ പോലും പീഡനശ്രമമായി ചിത്രീകരിച്ചുവെന്നും ജയൻ കുറ്റപ്പെടുത്തി.
തലസ്ഥാനത്ത് നിന്നും കാണാതായ 3 പെൺകുട്ടികളും തിരികെയെത്തി
അമ്മ ഭരണസമതി പിരിച്ചുവിട്ടു
സർക്കാർ ഓഫീസിൽ പൊടിപിടിച്ചിരുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് അഞ്ച് വർഷത്തിന് ശേഷം കൊടുങ്കാറ്റായി ആഞ്ഞടിച്ചതാണ് താരസംഘടനയുടെ കൂട്ടരാജിയിൽ കലാശിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സംഘടനയെ ബാധിക്കുന്നതല്ലെന്ന് ആദ്യം പ്രതികരിച്ച ജനറൽ സെക്രട്ടറിയടക്കം റിപ്പോർട്ട് പുറത്ത് വന്നതോടെ ഒന്നരമാസത്തിനുള്ളിൽ രാജിവെച്ചൊഴിഞ്ഞു. നടിയെ ആക്രമിച്ച കേസിന് പിന്നാലെ സംഘടനയിലുണ്ടായ പിളർപ്പാണ് ഡബ്ല്യൂസിസി രൂപീകരണത്തിന് വഴിവച്ചതെങ്കിൽ ഇപ്പോഴത്തെ കലാപക്കൊടി പതിറ്റാണ്ടുകളായുള്ള സമവാക്യങ്ങളാണ് മാറ്റി എഴുതുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]