
കമല്‍ ഹാസന്റേതായി വരാനിരിക്കുന്ന ചിത്രങ്ങളില്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള പ്രോജക്റ്റ് ആണ് തഗ് ലൈഫ്. ഇന്ത്യന്‍ 2 നേക്കാള്‍ ഹൈപ്പ് നേടിയിരുന്ന ചിത്രമാണിത്. 37 വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ ഹാസനും മണി രത്നവും ഒരുമിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിമ്പുവാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റും ചിമ്പുവിനെക്കുറിച്ചാണ്.
ചിത്രത്തിനായുള്ള ഡബ്ബിംഗ് ചിമ്പു ആരംഭിച്ചതാണ് അത്. നിര്‍മ്മാതാക്കളായ രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഡബ്ബിംഗ് സ്റ്റുഡിയോയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. അതേസമയം ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ലാത്ത തഗ് ലൈഫിന്റെ അടുത്ത ഷെഡ്യൂള്‍ ഓഗസ്റ്റ് 5 ന് ആരംഭിക്കും. ചെന്നൈയില്‍ ആരംഭിക്കുന്ന ചിത്രീകരണം മറ്റ് നഗരങ്ങളിലേക്കും നീളും. കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസിനൊപ്പം മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ജയം രവി, തൃഷ, ദുല്‍ഖര്‍ സല്മാന്, അഭിരാമി, നാസര്‍ എന്നിങ്ങനെ വലിയ താരനിര ഉണ്ടാവുമെന്ന് ടൈറ്റിലിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം വന്ന സിനിമയാണിത്. എന്നാല്‍ ഡേറ്റ് പ്രശ്നത്തെ തുടര്‍ന്ന് ദുല്‍ഖറും ജയം രവിയും ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ദുല്‍ഖറിന് പകരമാണ് ചിമ്പു എത്തിയിരിക്കുന്നതെന്നാണ് വിവരം. ആക്ഷന്‍ പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരിക്കും തഗ് ലൈഫ് എന്നാണ് സൂചന. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീതസംവിധായകൻ എ ആർ റഹ്മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
Last Updated Jul 27, 2024, 12:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]