
മുണ്ടക്കൈ – ചൂരല്‍മല ദുരന്തം: അതിജീവിതര്‍ക്ക് ജീവനോപാധിയായി വിതരണം ചെയ്തത് 9.07 കോടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ മുണ്ടക്കൈ – ചൂരല്‍മല പ്രകൃതിദുരന്തത്തിലെ അതിജീവിതര്‍ക്കായി ജീവനോപാധിയായി ഇതുവരെ വിതരണം ചെയ്തത് 9.07 കോടി രൂപ. ആറ് ഗഡുക്കളായി 10,080 ഗുണഭോക്താക്കള്‍ക്കാണ് സര്‍ക്കാര്‍ ജീവനോപാധി വിഭാഗത്തില്‍ ഇതുവരെ 9,07,20,000 കോടി രൂപ നല്‍കിയത്. 2024 ഓഗസ്റ്റില്‍ 2,221 ഗുണഭോക്താക്കള്‍ക്ക് 1.9 കോടി രൂപ (1,99,89,000) വിതരണം ചെയ്തു. രണ്ട്, മൂന്ന് ഗഡു തുകയായി ഡിസംബറില്‍ 4,421 ഗുണഭോക്താക്കള്‍ക്ക് 3.9 കോടി (3,97,89,000) നല്കി. 2025 മേയില്‍ നാല്, അഞ്ച് ഗഡു തുകയായി 2,292 ഗുണഭോക്താക്കള്‍ക്ക് 2.06 കോടി രൂപ (2,06,28,000) നല്കി. ആറാം ഗഡുവായി ഈ മാസം 1,146 ഗുണഭോക്താക്കള്‍ക്ക് 1.03 കോടി (1,03,14,000) രൂപയും വിതരണം ചെയ്തു.
അപ്രതീക്ഷിത ദുരന്തത്തില്‍ തൊഴിലും ജീവനോപാധിയും നഷ്ടമായവര്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തിന് ജീവിതപാധിയായി ഒരു കുടുംബത്തിലെ മുതിര്‍ന്ന ആൾക്ക് ദിവസം 300 രൂപ പ്രകാരം മാസം 9,000 രൂപയാണ് നൽകി വരുന്നത്. ദുരന്തത്തിനു മുൻപ് ഒന്നിലേറെ പേർ ചേർന്ന് അധ്വാനിച്ചു വരുമാനം നേടിയിരുന്ന കുടുംബത്തിൽ പരമാവധി രണ്ട് പേർ വച്ച് പ്രതിമാസം 18,000 രൂപ വീതവും നല്കി വരുന്നു.