
മലമ്പുഴ ആനക്കല്ലിൽ വിനോദസഞ്ചാരികളുടെ ജീപ്പ് പോസ്റ്റിലിടിച്ചു; വൈദ്യുതിബന്ധം തകർന്നു, കേസെടുത്ത് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലമ്പുഴ (പാലക്കാട്) ∙ ആനക്കല്ലിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത ജീപ്പ് വൈദ്യുതത്തൂണിലിടിച്ച് അപകടം. ആർക്കും പരുക്കില്ല. തമിഴ്നാട്ടുകാരായ മൂന്നു വിനോദസഞ്ചാരികളാണു ജീപ്പിലുണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണു സംഭവം.
വൈദ്യുതത്തൂൺ തകർന്നതിനാൽ പ്രദേശത്ത് വൈദ്യുതി തടസ്സം നേരിട്ടു. രാത്രിയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായില്ല. അപകടത്തിൽ മലമ്പുഴ പൊലീസ് കേസെടുത്തു.