
കല്‍പ്പറ്റ: വയനാട് പനമരം പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒറ്റക്കയനമ്പര്‍ ലോട്ടറി വഴി തട്ടിപ്പ് നടത്തിയിരുന്ന രണ്ട് പേരെ പിടികൂടി. കേരള സർക്കാർ പ്രതിദിനം നറുക്കെടുക്കുന്ന ഭാഗ്യക്കുറിക്ക് സമാന്തരമായി നിയമവിരുദ്ധമായി ഒറ്റയക്ക നമ്പര്‍ ലോട്ടറി തട്ടിപ്പ് നടത്തിയ പനമരം കൈതക്കല്‍ തേക്കന്‍ വീട്ടില്‍ ഉക്കാഷത്ത് (41), പനമരം ഓടമ്പത്ത് വീട്ടില്‍ ഒ.ആര്. വിനില്‍(40) എന്നിവരെയാണ് പനമരം പൊലീസ് അറസ്റ്റ് ചെയ്തത്.
പനമരം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ വി. സിജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പനമരം ടൗണില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഉക്കാഷത്തില്‍ നിന്നും നിന്നും 300 രൂപയും വിനിലില്‍ നിന്ന് 16200 രൂപയും തെളിവുകള്‍ അടങ്ങിയ മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. എ.എസ്.ഐമാരായ സുലോചന, മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോണ്സണ്,നിഷാദ്, ധനേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Last Updated Jun 28, 2024, 12:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]