
കൊച്ചി: ഓൺലൈൻ ഏറെ ചര്‍ച്ചയായ വിഷയമാണ് മുംബൈ വിമാനത്താവളത്തിൽ നടന് നാഗാര്‍ജുനയുടെ അംഗരക്ഷകൻ തള്ളി മാറ്റിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ അംഗരക്ഷകരില്‍ നിന്നും ദുരാനുഭവം നേരിട്ട ആരാധകനെ നടൻ നാഗാർജുന കാണുകയും മാപ്പ് പറയുകയും ചെയ്തു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നാഗാർജുന മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ്.ഒരു കഫേയിലെ ജീവനക്കാരന് കൂടിയായ ഒരു വികലാംഗനായ ആരാധകന് ഒരു സെൽഫിക്കായി ശ്രമിച്ചപ്പോഴാണ് നാഗാർജുനയുടെ അംഗരക്ഷകൻ അയാളെ തടഞ്ഞുനിർത്തി തള്ളിയിടുകയായിരുന്നു.വിമാനത്താവളത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മിട്ടി കഫേയിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം.
എന്നാല്‍ ഇതൊന്നും കാണാതെ നടന് നടന്ന് പോവുകയായിരുന്നു. അതിനൊപ്പം നാഗാര്‍ജുനയ്ക്കൊപ്പം ഉണ്ടായിരുന്ന നടന് ധനുഷ് ഇതൊക്കെ കണ്ടെങ്കിലും പ്രതികരിക്കാതെ പോയതും ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സംവിധായകൻ ശേഖർ കമ്മുലയ്ക്കൊപ്പം ധനുഷിന്റെ വരാനിരിക്കുന്ന ചിത്രമായ കുബേരയുടെ ചിത്രീകരണത്തിലാണ് ഇരുവരും മുംബൈയില്‍ എത്തിയത്.
അതേ സമയം ഇതിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നാഗാര്‍ജുന സംഭവത്തില്‍ ക്ഷമ ചോദിച്ച് എക്സ് പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ അടക്കം ഇട്ട പോസ്റ്റില്‍ “ഇത് എൻ്റെ ശ്രദ്ധയിൽ ഇപ്പോഴാണ് എത്തിയത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു, ഭാവിയിൽ അത് സംഭവിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കും” നാഗര്‍ജുന തന്റെ എക്സ് അക്കൌണ്ടില്‍ കുറിച്ചു.
അതിന് പിന്നാലെയാണ് ആരാധകനെ നാഗാര്‍ജുന ഇപ്പോള്‍ നേരിട്ട കണ്ടത്. നിങ്ങളുടെ ഭാഗത്ത് തെറ്റൊന്നും ഇല്ല, ഞങ്ങള്‍ക്കാണ് തെറ്റ് സംഭവിച്ചത് എന്ന് അടക്കം പറഞ്ഞ് ആരാധകരെ നാഗാര്‍ജുന ആശ്വസിപ്പിക്കുന്നുണ്ട്. ഒപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തിട്ടുണ്ട് താരം.
Last Updated Jun 28, 2024, 9:17 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]