

തിരൂർ ഗള്‍ഫ് മാർക്കറ്റില്‍ ബ്രാൻഡഡ് വാച്ചുകളുടെയും കണ്ണടയുടെയും വ്യാജ പതിപ്പുകള്‍; തിരൂർ പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ആറു കടകളിൽ മിന്നൽ പരിശോധന നടത്തി, 8500 വ്യാജ വാച്ചുകളും 186 സണ്‍ഗ്ലാസുകളും കണ്ടെടുത്തു, യുണൈറ്റഡ് ആൻഡ് യുണൈറ്റഡ് ഏജൻസി കൊച്ചി കസ്റ്റംസിന് നല്കിയ പരാതിയിലായിരുന്നു പരിശോധന
തിരൂർ: തിരൂർ ഗള്‍ഫ് മാർക്കറ്റില്‍ ബ്രാൻഡഡ് വാച്ചുകളുടെയും കണ്ണടയുടെയും വ്യാജ പതിപ്പുകള്‍ വിൽക്കുന്നുണ്ടെന്ന് പരാതി. ഇതേ തുടർന്ന് തിരൂർ പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ചേർന്ന് ആറു കടകളിൽ മിന്നൽ പരിശോധന നടത്തി.
ഡല്‍ഹിയിലെ യുണൈറ്റഡ് ആൻഡ് യുണൈറ്റഡ് ഏജൻസി കൊച്ചി കസ്റ്റംസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നരവരെ നീണ്ടു.
പരിശോധനയിൽ 8500 വ്യാജ വാച്ചുകളും 186 സണ്‍ഗ്ലാസുകളും കണ്ടെടുത്തു. പിടിച്ചെടുത്ത വാച്ചുകളും കണ്ണടകളും തിരൂർ പോലീസിനു കൈമാറിയിട്ടുണ്ട്. സംഭവത്തിൽ തിരൂർ പോലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കോഴിക്കോട് കസ്റ്റംസ് സൂപ്രണ്ട് എൻ.പി. ഗോപിനാഥ്, കസ്റ്റംസ് സൂപ്രണ്ട് പി.എം. സിലീഷ്, കസ്റ്റംസ് ഉദ്യോഗസ്ഥരായ സത്യനാരായണൻ, ഇ.വി. മോഹനൻ, നസീർ, തിരൂർ പോലീസ് സബ് ഇൻസ്പെക്ടർമാരായ ഷിജോ സി. തങ്കച്ചൻ, സജി വർഗീസ്, ഉണ്ണികൃഷ്ണൻ, പ്രതീഷ്, എ.എസ്.ഐ. എ.എം. ദിനേശൻ, ഹാരിസ്, സി.പി.ഒമാരായ കെ. ജൗഫർ, ധനേഷ്കുമാർ, ദിതീഷ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]