താരസംഘടനയായ ‘അമ്മ’യിൽ നിലനിൽക്കുന്ന ഭിന്നതകൾ പരിഹരിക്കാൻ നേതൃത്വം ഔദ്യോഗികമായി ഇടപെടുന്നു. സംഘടനയിലെ തർക്കങ്ങളുമായി ബന്ധപ്പെട്ട് നടി അൻസിബയുടെ ഭാഗം കേൾക്കാൻ നേതൃത്വം തീരുമാനിച്ചു.
അടുത്ത മാസം ആദ്യവാരത്തിൽ പരാതി പരിഹാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നേരിട്ട് ഹാജരാകാനാണ് താരത്തിന് നൽകിയിരിക്കുന്ന നിർദേശം.
എങ്കിലും, ഈ ചർച്ചയിൽ പ്രത്യേക സമിതി രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള ഉപാധികൾ അൻസിബ മുന്നോട്ട് വെച്ചിട്ടുണ്ട്. ജൂൺ 21-ന് നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിന് മുൻപായി സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
വിഷയത്തിൽ പരസ്യപ്രതികരണത്തിന് വിലക്കുണ്ടെങ്കിലും, വിവിധ കോണുകളിൽ നിന്ന് പരാതികളും അഭിപ്രായങ്ങളും ഉയർന്നു വന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായുള്ള ഈ സമവായ ശ്രമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

