
‘പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണ്; അൻവറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യുഡിഎഫിൽ ആർക്കും ഇല്ല’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി ആർക്കും ഇല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി എംപി. എന്താണ് നടന്നതെന്ന് തനിക്കറിയില്ലെന്നും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണെന്നും വേണുഗോപാൽ പറഞ്ഞു.
‘‘എന്താണ് നടന്നതെന്ന് എനിക്കറിയില്ല. ഈ കാര്യങ്ങളെ കുറിച്ച് പ്രസിഡന്റ് പ്രതിപക്ഷ നേതാവ് എന്നിവരുമായി ചർച്ച ചെയ്തിട്ടില്ല. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. സർക്കാരിന്റെ അഴിമതിക്കെതിരായി ചില നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹം രാജിവച്ചത്. ആ വിഷയത്തിൽ അൻവർ ഉറച്ചുനിൽക്കുകയാണ്. കേരളത്തിലെ നേതാക്കന്മാരുമായി വിശദമായി ചർച്ച ചെയ്ത് വേണം പ്രശ്നങ്ങൾ പരിഹരിക്കാൻ.
അൻവറിനെ ഒറ്റപ്പെടുത്തണം എന്ന ചിന്താഗതി യുഡിഎഫിൽ ആർക്കും ഇല്ല. അൻവറിനെ മോശമാക്കണമെന്നും ആർക്കും ഉദ്ദേശ്യം ഇല്ല. അൻവർ തിരെ ശക്തമായ ആക്രമണം നടത്തിയ ആളാണ്. അദ്ദേഹത്തെ സംരക്ഷിക്കേണ്ട ആവശ്യമുണ്ടെങ്കിൽ ആ ഘട്ടത്തിൽ അത് വേണമെന്ന് പറഞ്ഞവരെയാണ് ഞാൻ കണ്ടത്’’ – കെ.സി.വേണുഗോപാൽ പറഞ്ഞു.