
ബെംഗളൂരു: സൗജന്യമായി സിഗരറ്റും ചായയും നൽകാത്തതിന് ബേക്കറി ഷോപ്പ് അടിച്ചുതകർത്ത് യുവാവ്. ബെംഗളൂരുവിലെ സുദ്ദഗുണ്ടേപാളയയിലാണ് സംഭവം. കൃഷ്ണമൂർത്തി ലേഔട്ടിൽ സൗജന്യ സിഗരറ്റും ചായയും നൽകാത്തതിനെ തുടർന്ന് ബേക്കറിയിലെ ഗ്ലാസ് പാത്രങ്ങൾ നശിപ്പിക്കുകയായിരുന്നു. സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് ബേക്കറി ഉടമ മുന്നറിയിപ്പ് നൽകിയപ്പോൾ, യുവാവ് പൊലീസിനെ അസഭ്യം പറയുകയും തനിക്കെതിരെ നടപടിയെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
സുദ്ദഗുണ്ടെപാളയ പൊലീസ് പ്രതിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്ന് എസ്ജി ബേക്സ് ആൻഡ് ജ്യൂസിന്റെ ഉടമ റംസിദ് സൈഫുള്ള തന്റെ പരാതിയിൽ പറഞ്ഞു. 20 വയസ്സ് പ്രായമുള്ള പ്രതി അപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.
ഉച്ചയ്ക്ക് 12.30 ഓടെ കടയിൽ എത്തി ഒരു സിഗരറ്റും ചായയും ആവശ്യപ്പെടുകയായിരുന്നു. പണം ലഭിച്ചതിനുശേഷം മാത്രമേ സാധനങ്ങൾ നൽകൂ എന്ന് സൈഫുള്ള പറഞ്ഞതോടെ ഇയാൾ പ്രകോപിതനായി, നേരത്തെയും ഇയാൾ സാധനങ്ങൾ വാങ്ങി പണം നൽകാതെ പോയിരുന്നു.
ദേഷ്യം വന്ന അപ്പി സൈഫുള്ളയെ അസഭ്യം പറയുകയും ഗ്ലാസ് പാത്രങ്ങൾ എടുത്ത് റോഡിൽ എറിഞ്ഞുടക്കുകയും ചെയ്തു.
കടയുടമ ഭനേരത്തെ പരാതി നൽകിയിരുന്നില്ലെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തിന്റെ വീഡിയോ ക്ലിപ്പ് തിങ്കളാഴ്ച വൈറലായതിനെ തുടർന്ന് സൈഫുള്ള പൊലീസിനെ സമീപിച്ചു. അപ്പി മദ്യത്തിന്റെയോ മയക്കുമരുന്നിന്റെയോ സ്വാധീനത്തിലായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]