
70 ലക്ഷത്തിന്റെ ഇ-സിഗരറ്റുമായി വിമാനയാത്രക്കാരി പിടിയിൽ; കൈമാറിയത് അജ്ഞാത വ്യക്തിയെന്ന് മൊഴി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെന്നൈ ∙ മലേഷ്യയിൽ നിന്നു കടത്തിയ 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കിൽപ്പെടാത്ത യുഎസ് ഡോളറും യാത്രക്കാരിയിൽനിന്നു പിടികൂടി. ക്വാലലംപുരിൽ നിന്നുള്ള വിമാനം ചെന്നൈ എത്തിയപ്പോഴാണു സംഭവം. പതിവ് പരിശോധനകൾക്കിടെ, പരസ്പര വിരുദ്ധമായ മറുപടി നൽകിയ വനിതയുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകളും ഡോളറും കണ്ടെത്തിയത്. സാധനങ്ങൾ ഉടൻ കണ്ടുകെട്ടി, കൂടുതൽ ചോദ്യംചെയ്യലിനായി ഇവരെ .
പ്രാഥമിക അന്വേഷണത്തിൽ, ക്വാലലംപുർ വിമാനത്താവളത്തിൽ അജ്ഞാത വ്യക്തിയാണ് പാഴ്സൽ കൈമാറിയതെന്ന് സ്ത്രീ അവകാശപ്പെട്ടു. വിമാനത്താവളത്തിൽ കൈമാറണമന്നു നിർദേശിച്ചിരുന്നതായും പറഞ്ഞു. ഇവരിൽ നിന്ന് പാഴ്സൽ സ്വീകരിക്കാനെത്തിയതെന്നു സംശയിക്കുന്ന ഒരാളെ പിടികൂടി. കൂടുതൽ അന്വേഷണം തുടരുകയാണ്.