
വെനസ്വേലയിലേക്ക് യാത്ര ചെയ്യരുത്: പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ ∙ വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പുമായി യുഎസ് ഭരണകൂടം. അകാരണമായി തടവിലാക്കാനുള്ള സാധ്യത വർധിച്ചെന്നു ചൂണ്ടികാട്ടിയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന ലെവൽ നാല് മുന്നറിയിപ്പാണ് പൗരന്മാർക്ക് യുഎസ് നൽകിയിരിക്കുന്നത്. അമേരിക്കൻ എംബസിയോ കോൺസുലേറ്റോ ഇല്ലാത്ത രാജ്യമാണ് വെനസ്വേല.
തടങ്കലിലെ പീഡനം, ഭീകരപ്രവർത്തനം, തട്ടിക്കൊണ്ടു പോകൽ, അനീതിപൂർണമായ നിയമ നടപടികൾ, ഹിംസാത്മക കുറ്റകൃത്യങ്ങൾ, പൗര പ്രക്ഷോഭങ്ങൾ, മതിയായ ആരോഗ്യ സംരക്ഷണം ഇല്ലായ്മ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളും ചൂണ്ടികാട്ടുന്നു.