

വോട്ട് ചെയ്യാൻ നാട്ടിലെത്തി; കോട്ടയം വെള്ളൂപ്പറമ്പ് പാലത്തിന് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിംഗ് വിദ്യാർഥി മരിച്ചു ; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാറമ്പുഴ സ്വദേശി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ
സ്വന്തം ലേഖകൻ
കോട്ടയം :വെള്ളൂപ്പറമ്പ് പാലത്തിന് സമീപമുണ്ടായ ബൈക്കപകടത്തിൽ നേഴ്സിങ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. നട്ടാശ്ശേരി മാവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന തൃപ്പാക്കൽ ടി എസ് അക്ഷയ്കുമാർ (സുഷീർ) (22) ആണ് മരിച്ചത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഞായറാഴ്ച. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാറമ്പുഴ സ്വദേശി റോസ് മോഹൻ (21) മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശനി വൈകിട്ട് നാലോടെയായിരുന്നു അപകടം. ബംഗളുരുവിൽ നേഴ്സിങ് വിദ്യാർഥികളായ ഇരുവരും മണർകാട്ടേക്ക് പോകുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
തൃപ്പാക്കൽ സുഷീർകുമാറിന്റെയും (കോട്ടയം ദേശാഭിമാനി മുൻ ജീവനക്കാരൻ) ജയശ്രീയുടെയും മകനാണ് മരിച്ച അക്ഷയ്കുമാർ. സഹോദരൻ: ടി എസ് അഭിജിത്ത്കുമാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]