മിനിസ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം യുട്യൂബ് ചാനലിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്.
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. സീരിയലിന്റെ സംവിധായകൻ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും.
സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഒരിടവേളക്കു ശേഷം വീണ്ടും പുതിയ വ്ളോഗുമായി ഗൗരി കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. വീഡിയോയ്ക്കു താഴെ ഭർത്താവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് തങ്ങളിപ്പോൾ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഗൗരി മറുപടി നൽകിരുന്നു.
ഇതേക്കുറിച്ചാണ് ഗൗരിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. ”പ്രിയ മാധ്യമങ്ങളേ, നിങ്ങൾ നൽകുന്ന വാക്കുകളും ക്യാപ്ഷനുകളും അൽപം കൂടി ശ്രദ്ധിക്കുക.
ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക. ഞങ്ങളുടെ ജീവിത്തിലെ പ്രയോറിറ്റികൾ വ്യത്യസ്തമായതുകൊണ്ട് വേർപിരിഞ്ഞു ജീവിക്കാൻ തീരുമാനിച്ചു.
പക്ഷേ, ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് മറ്റൊരു തരത്തിലുമുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ഇപ്പോൾ ഞാൻ ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഡിപ്രഷനിലാണ്, മരുന്ന് കഴിക്കുന്നുണ്ട്.
നിങ്ങൾ അത് മനസിലാക്കി, ദയയോടെ പെരുമാറിയാൽ നന്നായിരിക്കും”, എന്നാണ് ഗൗരി കൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തങ്ങളിപ്പോൾ പിരിഞ്ഞാണ് താമസിക്കുന്നതെന്നും സ്നേഹം പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ലെന്നുമാണ് മുൻപ് പങ്കുവെച്ച വീഡിയോയ്ക്കു താഴെയുള്ള കമന്റുകൾക്ക് ഗൗരി കൃഷ്ണൻ മറുപടി നൽകിയത്.
ആരുടെയും ജീവിതത്തിൽ ഒരു ബാധ്യതയായി തീരാൻ ആഗ്രഹിക്കുന്നില്ലെന്നും വീഡിയോയിൽ കാണുന്നതുപോലെയല്ല ആരുടെയും ജീവിതമെന്നും ഗൗരി പറഞ്ഞിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

