
കോട്ടയം: പാലാ ഉള്ളനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരി മരുന്ന് കണ്ടെത്തി. സംഭവത്തിൽ ഉള്ളനാട് സ്വദേശി ജിതിൻ ചിറക്കൽ എക്സൈസ് പിടിയിലായി. ഇയാളുടെ കയ്യിൽ നിന്ന് 300 പായ്ക്കറ്റ് മെഫൻടെർമിൻ സൾഫേറ്റ് പിടികൂടിയിട്ടുണ്ട്. അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്. ഈ മരുന്ന് കൊറിയർ വഴിയാണ് പ്രതി വാങ്ങിയത്. പാലാ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ജിതിൻ മരുന്ന് എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ആശമാരുടെ സമരത്തിൽ ഒരു ദിവസം പങ്കെടുത്തു; ആലപ്പുഴയിൽ 146 പേരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net