എപ്പോഴും ഓടിക്കൊണ്ടിരിക്കുക, എല്ലാ ആഘോഷങ്ങളിലും പങ്കുചേരുക, സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുക, ഇതൊക്കെയായിരുന്നു കുറച്ചുകാലം മുൻപുവരെ യുവാക്കളുടെ രീതി. ഇതിനെയാണ് ‘ഫോമോ’ അഥവാ ഫിയർ ഓഫ് മിസ്സിംഗ് ഔട്ട് എന്ന് വിളിക്കുന്നത്.
മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ തനിക്ക് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയത്താൽ എല്ലാ ആഘോഷങ്ങളിലും പങ്കുചേരാനും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായിരിക്കാനും അവർ നിർബന്ധിതരായിരുന്നു. എന്നാൽ 2026-ൽ എത്തുമ്പോൾ ഈ ട്രെൻഡ് പൂർണ്ണമായും മാറിക്കഴിഞ്ഞു. അനാവശ്യമായ ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ബോധപൂർവം മാറിനിൽക്കുന്നതിലൂടെ ലഭിക്കുന്ന സമാധാനമാണ് ഇപ്പോഴത്തെ ട്രെൻഡ്.
ഇതിനെയാണ് ‘ജോമോ’ അഥവാ ജോയ് ഓഫ് മിസ്സിംഗ് ഔട്ട് എന്ന് വിശേഷിപ്പിക്കുന്നത്. മാനസിക സമ്മർദ്ദവും ഡിജിറ്റൽ ലോകത്തെ അമിത സാന്നിധ്യവും മൂലം തളർന്ന ഒരു തലമുറ തങ്ങളുടെ സ്വകാര്യതയിലേക്കും ശാന്തതയിലേക്കും മടങ്ങിപ്പോകുന്ന കാഴ്ചയാണിത്.
‘എല്ലായിടത്തും ഓടിയെത്തണം’` എന്ന നിർബന്ധബുദ്ധി ഉപേക്ഷിച്ച്, സ്വന്തം മാനസിക സംതൃപ്തിക്കും സമാധാനത്തിനും മുൻഗണന നൽകുന്ന ഈ രീതി, ഒന്നിനും പിന്നാലെ പായാതെ, കുറച്ചു സമയം തനിച്ചിരിക്കാനും വിശ്രമിക്കാനും പുതുതലമുറ സഹായിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുടെ ജീവിതത്തിലെ തിളക്കമാർന്ന നിമിഷങ്ങൾ കണ്ട് സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്ന രീതി യുവാക്കൾക്കിടയിൽ വലിയ തോതിലുള്ള അപകർഷതാബോധവും സാമ്പത്തിക പ്രയാസങ്ങളും ഉണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
എവിടെയെങ്കിലും പോയാൽ അത് ലോകത്തെ കാണിക്കണമെന്ന നിർബന്ധബുദ്ധി കാരണം യാത്രകളുടെ യഥാർത്ഥ ആനന്ദം അവർക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ പുതിയ കാലത്തെ ‘ജോമോ’ ട്രെൻഡ് വിശ്രമത്തിന് വലിയ പ്രാധാന്യം നൽകുന്നു.
ഒന്നിനും പിന്നാലെ പായാതെ ഇഷ്ടമുള്ള പുസ്തകം വായിച്ചോ അല്ലെങ്കിൽ ഒന്നും ചെയ്യാതെ വെറുതെ ഇരുന്നോ സമയം ചിലവിടുന്നത് ഒരു പരാജയമല്ലെന്നും മറിച്ച് അതൊരു മികച്ച സ്വയം പരിചരണമാണെന്നും ഇതിലുടെ ഇവർ വിശ്വസിക്കുന്നു. ലോകത്തെ ബോധിപ്പിക്കാൻ വേണ്ടി ജീവിക്കുന്നതിനേക്കാൾ സ്വന്തം മനസ്സിന്റെ വ്യക്തതയ്ക്കും സമാധാനത്തിനുമാണ് 2026-ൽ ജെൻ സികൾ മുൻഗണന നൽകുന്നതെന്നാണ് റിപ്പോർട്ട്.
യാത്ര മേഖലയിലും ഈ മാറ്റം പ്രകടമാണെന്നും റിപ്പോർട്ടുകളുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി സ്ഥലങ്ങൾ ഓടിക്കാണുന്ന രീതിക്ക് പകരം ഒരിടത്ത് തന്നെ കൂടുതൽ സമയം ചിലവഴിച്ച് ആ നാടിനെ അനുഭവിച്ചറിയുന്ന രീതിയാണ് ഇപ്പോൾ കൂടുതലും.
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഇടങ്ങൾ തേടാനാണ് പലരും താല്പര്യപ്പെടുന്നത്. അലാറമില്ലാതെ ഉണരുകയും ഫോൺ മാറ്റിവെച്ച് പ്രകൃതിയുമായി സംവദിക്കുകയും ചെയ്യുന്നത് വലിയൊരു ആഡംബരമായി ഇന്ന് മാറിയിരിക്കുന്നു.
ഒന്നും ചെയ്യാതിരിക്കുക എന്നത് ഉൽപദനക്ഷമത ഇല്ലാത്ത അവസ്ഥയല്ലെന്നും മറിച്ച് മനസിനെ വീണ്ടെടുക്കാനുള്ള മാർഗമാണെന്നും തിരിച്ചറിയുന്നതിലൂടെ ഒരു വലിയ സാംസ്കാരിക മാറ്റത്തിനാണ് ജെൻ സി തുടക്കമിടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

