
കൊച്ചി: എറണാകുളം കുണ്ടന്നൂരിൽ ഹോട്ടലിൽ തീപിടുത്തമുണ്ടായി. കുണ്ടന്നൂരിലെ എംപയർ പ്ലാസ എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. നാല് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണച്ചു. ഹോട്ടലിലെ അടുക്കള ഭാഗത്ത് നിന്നാണ് തീ ഉയർന്നത്. ഹോട്ടലിൻ്റെ മുകളിലത്തെ നിലയിൽ താമസക്കാരുണ്ടായിരുന്നു. ഇവരെല്ലാം സുരക്ഷിതരെന്നാണ് വിവരം. ജീവനക്കാരും സുരക്ഷിതരാണ്. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. അതേസമയം വലിയ നാശനഷ്ടം ഉണ്ടായതായാണ് വിവരം. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]