
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞ് 63,680 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 7,960 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 8,684 രൂപയുമായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 64,080 രൂപയായിരുന്നു. ഈ മാസം തുടക്കത്തിൽ സ്വർണവിലയിൽ ഞെട്ടിപ്പിക്കുന്ന വർദ്ധനവാണ് ഉണ്ടായത്.
അമേരിക്കയിൽ നാണയപ്പെരുപ്പം ഉയരുമെന്ന ആശങ്കയിൽ ഡോളർ ശക്തിയാർജിച്ചതോടെയാണ് രാജ്യാന്തര വിപണിയിൽ സ്വർണവില കുറയാൻ തുടങ്ങിയത്. ഇന്നലെ ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 33 ഡോളർ കുറഞ്ഞ് 2,883 ഡോളറിലെത്തി. രണ്ട് ദിവസത്തിനിടെ പവൻ വിലയിൽ 520 രൂപയുടെ ഇടിവാണുണ്ടായത്. ഫെബ്രുവരി 24ന് സ്വർണ വില ഔൺസിന് 2,954 ഡോളർ വരെയെത്തി റെക്കാഡിട്ടിരുന്നു.
ഈയാഴ്ച പുറത്ത് വരുന്ന നാണയപ്പെരുപ്പം കണക്കിലെടുത്താകും പലിശ നിരക്ക് കുറയ്ക്കുന്നതിൽ ഫെഡറൽ റിസർവ് തീരുമാനമെടുക്കുക. പലിശ കുറച്ചാൽ സ്വർണവില വീണ്ടും കുറയുമെന്ന് അനലിസ്റ്റുകൾ പറയുന്നു.കാനഡ, മെക്സികോ എന്നിവിടങ്ങളിലെ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തിയ തീരുമാനം ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതോടെ വ്യാപാര യുദ്ധ ആശങ്കകൾ കുറഞ്ഞതും സ്വർണവില കുറയാൻ ഇടയാക്കി.
ഇന്നത്തെ വെളളിവില
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സംസ്ഥാനത്തെ വെളളിവിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 105 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 105,000 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 106 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 106,000 രൂപയുമായിരുന്നു.