

ഫോണ്‍ വിളിച്ചാൽ എടുക്കില്ലെന്ന് പറഞ്ഞ് മർദനം, നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടി യുവാവ്; യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: വീട്ടിലെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി പിടിയിൽ. കുലശേഖരപുരം, പുന്നകുളം കുറവന്‍ തറ കിഴക്കതില്‍ മുഹമ്മദ് ആഷിഖ് (27) ആണ് പിടിയിലായത്. ഫോണ്‍ വിളിച്ചാൽ എടുക്കില്ല എന്നാരോപിച്ച് വീട്ടിൽ എത്തിയ യുവാവിനെ പ്രതി മാരകായുധം കൊണ്ട് അക്രമിക്കുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് ആഷിഖിന്റെ വീട്ടിലെത്തിയത്. പിന്നാലെ പ്രതി ഇയാളെ ഇരുകൈകൾ കൊണ്ട് മർദിച്ചു. തുടര്‍ന്ന് കമ്പി കൊണ്ട് നിര്‍മ്മിച്ച മാരകായുധം കൊണ്ട് യുവാവിന്റെ മുതുകത്തും കൈയിലും അടിക്കുകയുമായിരുന്നു. യുവാവ് നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
യുവാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകള്‍ നിലവിലുണ്ട്. കരുനാഗപ്പള്ളി പൊലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷെമീര്‍, ഷിജു, ഷാജിമോന്‍, സജികുമാര്‍ സി.പി.ഓ മാരായ ഷിഹാബ്, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]