കൊല്ലം: റഷ്യ- യുക്രെയിൻ യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ലോകരാജ്യങ്ങൾ സമാധാനത്തിനായി ശ്രമിക്കുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും പിന്നോട്ടില്ലെന്ന നിലപാടിലാണ്. എന്നാൽ യുദ്ധങ്ങൾ രാജ്യങ്ങൾ തമ്മിലാണെന്നും മനുഷ്യർ തമ്മിൽ അല്ലെന്നും തെളിയിക്കുന്ന കൗതുകക്കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം കേരളം സാക്ഷ്യം വഹിച്ചത്. യുക്രെയിനിൽ നിന്നുള്ള സാഷ ഓസ്ട്രോവിക്കും റഷ്യയിൽ നിന്നുള്ള സാവിത്രി എന്ന ഒല്യ ഓസ്ട്രോവിയുടെയും വിവാഹത്തിന് സാക്ഷിയായത് ദൈവത്തിന്റെ സ്വന്തം നാടാണ്. ജനുവരി 23ന് കൊല്ലത്തെ അമൃതപുരി ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹത്തോടെയായിരുന്നു വിവാഹം.
കെയ്വിൽ നിന്നുള്ള സാഷ അമൃത സർവകലാശാലയിൽ മാനസികാരോഗ്യത്തിൽ പിഎച്ച്ഡി ചെയ്യുകയാണ്. യുദ്ധ ബാധിത പ്രദേശങ്ങളിൽ മാനസികാരോഗ്യം മെച്ചപ്പെടത്തുന്നതിനുള്ള ഇടപെടൽ സൃഷ്ടിക്കുന്ന മേഖലയിലാണ് സാഷ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മോസ്കോയിൽ നിന്നുള്ള സാവിത്രി സൈക്കോളജി വിദ്യാർത്ഥിനിയും ആശ്രമത്തിലെ സന്നദ്ധപ്രവർത്തകയുമാണ്. 2019 ൽ അമൃതപുരിയിൽ വച്ച് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധവും ശത്രുതയും അവരുടെ പ്രണയ ബന്ധത്തെ ബാധിച്ചില്ല.
ഇരുവരും കേരളത്തിൽ തിരിച്ചെത്തി പ്രണയ ബന്ധം തുടരുകയായിരുന്നു. യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സാഷ കേരളത്തിലേക്ക് മടങ്ങിയത്. യുദ്ധം ഞങ്ങളുടെ ബന്ധത്തെ കൂടുതൽ അടുപ്പവും ശക്തവുമാക്കിയെന്ന് ദമ്പതികൾ പറയുന്നു. റഷ്യയ്ക്കും യുക്രെയ്നിനും ഇടയിൽ സമാധാനത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്ന് വിവാഹച്ചടങ്ങിൽ അമൃതാനന്ദമയി ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]