.news-body p a {width: auto;float: none;} കേരളത്തിലൂടെ സാരി ധരിച്ച് കറങ്ങി നടക്കുന്ന ഒരു ബോളിവുഡ് നടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ആരാണെന്ന് അല്ലേ?, കേരളത്തിൽ വരെ നിരവധി ആരാധകരുള്ള ജാൻവി കപൂറാണ് അത്.
സിനിമാ ചിത്രീകരണത്തിനെത്തിയ ജാൻവി ഇടവേളയിൽ കൊച്ചിയിൽ ചുറ്റിക്കറങ്ങിയ ദൃശ്യങ്ങളാണ് പങ്കുവച്ചത്. ജൂത തെരുവ്, തൃപ്പൂണിത്തുറയിലെ പൂർണത്രയീശക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.
നടൻ റോഷൻ മാത്യുവും ജാൻവിക്കൊപ്പമുണ്ടായിരുന്നു. ചിത്രങ്ങൾ നടി പങ്കുവച്ചതിന് പിന്നാലെ കമന്റ് ബോക്സ് മലയാളികൾ കെെയടക്കി.
നിരവധിപേരാണ് നടിയെ പുകഴ്ത്തി രംഗത്തെത്തുന്നത്. ഇതിനിടെ കേരളയാത്ര നന്നായി ആസ്വദിക്കുന്നുണ്ടല്ലോയെന്ന് ജാൻവിയുടെ പിതാവ് ബോണി കപൂറും കമന്റ് ചെയ്തിട്ടുണ്ട്.
വെള്ളനിറത്തിലുള്ള സാരിയാണ് ജാൻവി ഉടുത്തിരിക്കുന്നത്. ചെറിയ റോസപ്പൂക്കൾ എംബ്രോയ്ഡറി ചെയ്ത ഈ സാരിയുടെ വില 2,47,500 രൂപയാണ്.
സിദ്ധാർത്ഥ് മൽഹോത്ര നായകനാവുന്ന ‘പരം സുന്ദരി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് ജാൻവി കൊച്ചിയിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കലാകാരിയുടെ വേഷത്തിലാണ് ജാൻവി ഈ ചിത്രത്തിലെത്തുന്നത്.
ബോളിവുഡ് താരം ശ്രീദേവിയുടെയും നിർമാതാവ് ബോണി കപൂറിന്റെയും മകളാണ് ജാൻവി കപൂർ. ഹിന്ദിയിൽ മത്രമല്ല മലയാളത്തിലും തമിഴിലും താരത്തിന് ആരാധകർ ഏറെയാണ്.
ഒത്തിരി യുവ ആരാധകരുള്ള നടിയാണ് ജാൻവി. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധനേടാറുണ്ട്.
2018ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. View this post on Instagram A post shared by Janhvi Kapoor (@janhvikapoor) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

