വാഷിംഗ്ടൺ: ബാൽഡ് ഈഗിളിനെ (വെള്ളത്തലയൻ കടൽപ്പരുന്ത്) ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് യു.എസ്. ഇതു സംബന്ധിച്ച നിയമത്തിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. വർഷങ്ങളായി യു.എസിന്റെ ദേശീയ ചിഹ്നമാണ് ബാൽഡ് ഈഗിൾ.
യു.എസിന്റെ ഔദ്യോഗിക രേഖകളിൽ ഉപയോഗിക്കുന്ന ‘ഗ്രേറ്റ് സീൽ ഒഫ് ദ യു.എസിൽ ” 1782 മുതൽ ഇവയുണ്ട്. ബാൽഡ് ഈഗിളിനെ ദേശീയ പക്ഷിയാക്കാനുള്ള ബില്ലിന് കഴിഞ്ഞ ആഴ്ച യു.എസ് കോൺഗ്രസ് അംഗീകാരം നൽകിയിരുന്നു.
പിന്നാലെ ബൈഡന്റെ അംഗീകാരത്തിനായി കൈമാറുകയായിരുന്നു. വടക്കേ അമേരിക്കയിൽ കണ്ടുവരുന്ന ബാൽഡ് ഈഗിൾ കടുത്ത വംശനാശം നേരിട്ടിരുന്നു. 2009 മുതൽ ഇവയുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയുണ്ട്. വെള്ളത്തലയും മഞ്ഞ കൊക്കുമുള്ള ഇവയെ ശൗര്യത്തിന്റെയും കരുത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി കാണുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]