
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം- സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിന് എതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി. അബ്ദുറഹ്മാൻ. ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കരുതെന്ന ഹമീദ് ഫൈസിയുടെ പ്രസ്താവനക്ക് എതിരെയാണ് അബ്ദുറഹ്മാൻ രംഗത്തെത്തിയത്. അമ്പലക്കാടിനെ പോലെയുള്ളവരെ ജയിലിൽ അടക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചില അമ്പലക്കാടൻമാർ സംസ്ഥാനത്തെ മതൗസഹാർദ്ദത്തിന് വിലങ്ങുതടിയായി നിൽക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങളിൽ മുസ്ലിംകൾ പങ്കെടുക്കരുത് എന്ന് പറയാൻ അദ്ദേഹത്തിന് എന്ത് അവകാശമാണുള്ളത്. ഇങ്ങിനെയുള്ള ആളുകളെ ജയിലിൽ അടക്കണമെന്നാണ് ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രി എന്ന നിലയിൽ പറയാനുള്ളതെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദിനാചരണം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു.
ഹൃദയങ്ങളിലാണ് ദൈവം കുടികൊള്ളുന്നത്. രണ്ടു ഹൃദയങ്ങൾ സ്നേഹത്തിൽ ഒരുമിച്ചു പോകുന്നുണ്ടെങ്കിൽ അതിൽ തെറ്റില്ല. കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ പ്രസ്താവന തുടർന്നാൽ നടപടി സ്വീകരിക്കേണ്ടി വരുമന്നും മന്ത്രി മുന്നറിയിപ്പ് നൽകി.