തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി. യുവതി മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്തേക്കും.
വിഷയത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം നാലരയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യുവതി, തെളിവുകൾ സഹിതം രേഖാമൂലം പരാതി കൈമാറി.
ആദ്യം ക്ലിഫ് ഹൗസിലേക്ക് പോകാൻ ശ്രമിച്ച യുവതിയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിക്കുകയായിരുന്നു. പരാതി നൽകിയ ശേഷം ഏകദേശം അഞ്ചു മണിയോടെ യുവതി മടങ്ങി.
പരാതിയിൽ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. യുവതി മുഖ്യമന്ത്രിക്ക് കൈമാറിയ തെളിവുകൾ കേസിൽ നിർണായകമാകുമെന്നാണ് newskerala.net ന് ലഭിക്കുന്ന വിവരം.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ കൂടുതൽ നിയമനടപടികൾ നേരിടേണ്ടി വരും. അതേസമയം, പരാതി ഉയർന്നതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായി newskerala.net ന് വിവരം ലഭിച്ചു.
ഇതിന്റെ ഭാഗമായി കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകരുമായി അദ്ദേഹം ബന്ധപ്പെട്ടതായാണ് സൂചന. പരാതിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് നീക്കം.
ഷാഫിയുടെ പ്രതികരണം രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ വടകര എംപി ഷാഫി പറമ്പിൽ പ്രതികരിച്ചു. വിഷയത്തിൽ നിയമം നിയമത്തിന്റെ വഴിയേ പോകട്ടെയെന്നും, നിയമപരമായ നടപടികൾക്ക് ആരും തടസ്സം നിൽക്കില്ലെന്നും അദ്ദേഹം newskerala.net നോട് പറഞ്ഞു.
പാർട്ടി തലത്തിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണങ്ങൾ നടത്തും. രാഹുലിന്റെ രാജി ആവശ്യപ്പെടുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനും ‘കാര്യങ്ങൾ നിയമപരമായി നടക്കട്ടെ’ എന്നായിരുന്നു ഷാഫിയുടെ മറുപടി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

