കോഴിക്കോട്: വടകരയിൽ ട്രെയിനിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. കുരിയാടി സ്വദേശിയായ കനകനാണ് മരിച്ചത്.
സംസാരശേഷിയും കേൾവിശക്തിയുമില്ലാത്തയാളാണ് ഇദ്ദേഹം. റെയിൽവേ പാളത്തിലൂടെ നടന്നുപോകുമ്പോൾ കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഇൻ്റർസിറ്റി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബെംഗളൂരുവിലും സമാനമായ രീതിയിൽ അപകടം നടന്നിരുന്നു. വന്ദേ ഭാരത് എക്സ്പ്രസ് തട്ടി രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികളാണ് മരിച്ചത്.
പത്തനംതിട്ട സ്വദേശികളായ സ്റ്റെർലിൻ എലിസ ഷാജി (19), ജസ്റ്റിൻ ജോസഫ് (20) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ബെംഗളൂരുവിലെ ചിക്കബനവര റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.
ബെംഗളൂരുവിലെ സപ്തഗിരി കോളേജിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ അതിവേഗത്തിൽ വന്ന ട്രെയിൻ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടമുണ്ടാക്കിയത്. സംഭവത്തിൽ ബെംഗളൂരു റൂറൽ റെയിൽവേ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

