കുമരകത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ മോഷണം: യുവാവിനെ കുമരകം പോലീസ് പിടികൂടി
സ്വന്തം ലേഖകൻ
കുമരകം: കുമരകത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ മോഷണം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമരകം ആപ്പിത്തറ ഭാഗത്ത് കണിച്ചാട്ടുതറ വീട്ടിൽ അലക്സ് (27) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം കുമരകത്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേയിൽ താമസക്കാരനായി എത്തിയ യു.പി സ്വദേശിയായ റിട്ടയേർഡ് മേജറുടെ പണവും, ആധാർ കാർഡും, ബാങ്കിന്റെ ക്രെഡിറ്റ് കാർഡും, എക്സ് സർവ്വീസ് മെൻ ഐഡെൻറിറ്റി കാർഡ്, ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ ബാഗ് ഹോംസ്റ്റേയിലെ ജനൽ തകർത്ത് മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇടുക്കിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ അന്‍സല്‍ എ.എസ്, എസ്.ഐ മാരായ ഷാജി, വിനോദ്, സി.പി.ഓ മാരായ അഭിലാഷ്, അനിൽകുമാർ, അമ്പാടി, കണ്ണനുണ്ണി, രാജു, അനീഷ്, അരുൺ, മനിഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]